കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂളില്‍ വിദ്യാരംഗം പ്രവര്‍ത്തനോദ്ഘാടനം

കൊയിലാണ്ടി: വിദ്യാരംഗം ഉപജില്ലാതല പ്രവര്‍ത്തനോദ്ഘാടനം കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂളില്‍ പ്രശസ്ത സാഹിത്യകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് നിര്‍വ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ. മനോഹര്‍ ജവഹര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഇതോടനുബന്ധിച്ച് നടന്ന പുസ്തകോത്സവം പന്തലായനി ബി.പി.ഒ. എം.ജി.ബല്‍രാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം രമ്യാ മനോജ്, കെ.ടി. രമേശന്, പി.വി . മുസ്തഫ, ബിജു കാവില്‍, ആര്. സുബ്രഹ്മണ്യന് നമ്പൂതിരി, എസ്. സുധീര്‍ ബാബു, ഡി. സായൂജ്, പി. ശോഭന, വി.പി. ഉണ്ണികൃഷ്ണന്, ശ്രീശന് പനായിഎന്നിവര് സംസാരിച്ചു. ഗോപകുമാര്‍ ചാത്തോത്ത് സ്വാഗതവും ഇ.കെ.പ്രദോഷ് നന്ദിയും പറഞ്ഞു.
