KOYILANDY DIARY.COM

The Perfect News Portal

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കവി പവിത്രന്‍ തീക്കുനി

കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കവി പവിത്രന്‍ തീക്കുനി. കവിതയിലൂടെയാണ് തീക്കുനിയുടെ പ്രതിഷേധം. പല ദൈവങ്ങള്‍ക്കും തുണിയില്ല, അടിവസ്ത്രം പോലുമില്ല, ആദ്യം അവരുടെ നഗ്നത മറച്ച്‌ വരൂ മനുഷ്യസ്നേഹികളെ ആക്രമിക്കാന്‍. തീക്കുനി ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിങ്കളാഴ്ച രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ധശാല സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോ
ഴാണ് കുരീപ്പുഴയ്ക്കെതിരെ ആക്രമണമുണ്ടായത്. ചടങ്ങില്‍ വടയമ്പാടി സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചതിനെതിരെയും സംസാരിച്ച കുരീപ്പുഴ ആര്‍.എസ്.എസിനും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. സംഭവത്തില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *