കുടുംബശ്രീ ഹോം ഷോപ്പുകള്‍ മുഖേനയുള്ള വിപണനത്തെക്കുറിച്ചു പഠിക്കാന്‍ ജാര്‍ഖണ്ഡ് സംഘം എത്തി

വടകര: കുടുംബശ്രീ ഉത്പാദക യൂണിറ്റുകളുടെ ഹോം ഷോപ്പുകള്‍ മുഖേനയുള്ള വിപണനത്തെക്കുറിച്ചു പഠിക്കാന്‍ ജാര്‍ഖണ്ഡ് സംഘം എത്തി. വടകരയിലെ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ചസംഘം അഴിയൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പി.കെ. സുശീല അധ്യക്ഷത വഹിച്ചു. അഴിയൂര്‍ മുന്‍ സി.ഡി.എസ്. എ. രാധ, ഷിനി, ഹോംഷോപ് പ്രതിനിധികളായ വിപ്ന, എം.പി. ആശാലത എന്നിവര്‍ സംസാരിച്ചു.
.
