കുടുംബശ്രീ സമാപന സമ്മേളനവും കരനെൽ കൃഷി കൊയ്ത്തുത്സവവും

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 7ാം വാർഡ് വെറ്റിലപ്പാറ വെസ്റ്റ് കുടുംബശ്രീ സ്‌ക്കൂൾ സമാപന സമ്മേളനവും സഞ്ജീവനം ജെ.എൽജി ഗ്രൂപ്പിന്റെ കരനെൽ കൃഷി കൊയ്ത്തുത്സവവും പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. അയൽക്കുട്ട പ്രസിഡണ്ട് ബബിത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷ റിപ്പോട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി ബാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ വീർവീട്ടിൽ മോഹനൻ, വാർഡ് മെമ്പർ രാമകൃഷ്ണൻ, സി.ഡി.എസ് ആർ.പി. കെ.കെ. കേശവൻ, സി.ഡി.എസ് മെമ്പർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 7ാം വാർഡ് ആർ.പിമാരായ ശശിമാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, രാഘവൻ നായർ, ശാന്ത, സുനിത തുടങ്ങിയവർ കുടുംബശ്രീയെ വിലയിരുത്തി സംസാരിച്ചു. സതീദേവി സ്വാഗതവും, ലത നന്ദിയും പറഞ്ഞു.

