കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തിൽ നവീകരണ കലശം സമാപിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തിൽ നവീകരണ കലശം സമാപിച്ചു.പുണർതം നാളിൽ കിരാശി മുഹൂർത്തത്തിൽ കുംഭകലശാഭിഷേകവും ജീവകലശാഭിഷേകവും നൽകി.
മഹാഗണപതിക്ക് ജീവാപാഹന പ്രാണപ്രതിഷ്ഠ നടത്തിയതോടെ വൈദിക കർമ്മങ്ങൾക്ക് പരിസമാപ്തി കുറിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. തുടർ് സമൂഹസദ്യ, കലാമണ്ടലം ശിവദാസൻ മാരാരുടെ പ്രമാണത്തിൽ ദീപാരാധന എഴുന്നള്ളിപ്പ്, ചേമഞ്ചേരി രാമൻനായരുടെ അഷ്ടപദി എന്നിവ നടന്നു.

