KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ ബോംബ് കേസ് അനുസ്മരണ സമ്മേളനം: എ.കെ.ആൻറണി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: മേപ്പയൂർ – ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ കീഴരിയൂർ ബോംബ് കേസിന്റെ പ്ലാറ്റിനം ജൂബിലി അനുസ്മരണ സമ്മേളനം മുൻകേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആൻറണി ഉദ്ഘാടനം ചെയ്യും.  നവംബർ 17ന് കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘാടന സമ്മേളനം.
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും കീഴരിയൂർ ബോംബ് കേസ് അനുസ്മരണ സമിതിയും ചേർന്ന് നടത്തുന്ന വിവിധ സമ്മേളനങ്ങളിൽ എ ഐ സി സി ജനറൽ സെക്രട്ടറി മുകൾവാസനിക്‌, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് എം.എ.ഹസ്സൻ, മുൻ കെ പി സി സി പ്രസിഡന്റുമാരായ കെ. മുരളീധരൻ, വി. എം. സുധീരൻ സിനിമാതാരം മധു മറ്റ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ  പങ്കെടുക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളിൽ ഉദ്ഘാടന സമ്മേളനം, ചരിത്ര സെമിനാർ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബ സംഗമം, മെഗാ മെഡിക്കൽ ക്യാംപ്, ജില്ലാതല ചരിത്ര ക്വിസ്, വിദ്യാർഥി, യുവജന, വനിതാ സംഗമം, സാംസ്കാരിക സദസ്സ് തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും. കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ വെച്ചു നടന്ന ബോംബു കേസ് അനുസ്മരണ സമിതി രൂപീകരണ യോഗം കെ പി സി സി സെക്രട്ടറി കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ.ദാസൻ അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. പി. വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണികൃഷ്ണൻ, പാറോളി ശശി, ഡോ: സി. എം. രാജൻ, ഇടത്തിൽ രാമചന്ദ്രൻ, ഒ. കെ. കുമാരൻ, പാറക്കീൽ അശോകൻ, കുറുമയിൽ വത്സൻ, സി. എം. മനോജ് എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *