കിണർ മണ്ണിടിഞ്ഞ് താഴ്ന്നു

എകരൂൽ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിലെ തെച്ചിയേമ്മൽ അജീഷിൻ്റെ വീട്ടുമുറ്റത്തെ കിണർ മണ്ണിടിഞ്ഞ് താഴ്ന്നു. അടിഭാഗം മുതൽ ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്. വീടുപണി പൂർത്തീകരിച്ച് താമസം തുടങ്ങാനിരിക്കേയാണ് കിണർ തകർന്നത്. മോട്ടോറും കിണറ്റിൽ അകപ്പെട്ടു. രണ്ട് വർഷം മുമ്പാണ് കിണർ കുഴിച്ചത്.

