കിഡ്സ് സോക്കര്‍ ഫെസ്റ്റ് സമാപിച്ചു
കൊയിലാണ്ടി: ലഹരിയെ തുടച്ച് നീക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും എന്ന സന്ദേശം നല്കി കിഡ്സ് സോക്കര്‍ ഫെസ്റ്റ് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. ലഹരിക്കെതിരായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പും ചേസ് സോക്കര്‍ അക്കാദമിയും ചേര്‍ന്നാണ് കിഡ്സ് സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.
ലഹരിക്കെതിരായ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡും വര്‍ണക്കുടകളുമായി ചേസ് അക്കാദമിയിലെ കുട്ടികള്‍ സ്റ്റേഡിയം വലംവെച്ചാണ് ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായത്. ഫെനല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന എല്ലാവരും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു.
മൂന്ന് ദിവസമായി നടന്ന ഫെസ്റ്റില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 24 ടീമുകള്‍ പങ്കെടുത്തു. അണ്ടര്‍ 12 വിഭാഗത്തില്‍ റോയൽ ഫുട്ബോൾ അക്കാദമി, മാവൂരും. അണ്ടര്‍ 14 വിഭാഗത്തില്‍ തേജസ് ഫുട്ബോൾ അക്കാദമി, കൊയിലാണ്ടിയും വിജയികളായി. യെഥാക്രമം ഫാൽക്കൺ സ് അക്കാദമി, തിരുവോടും, സ്കോർ ലൈൻ അക്കാദമി, കാലിക്കറ്റും രണ്ടാംസ്ഥാനത്തെത്തി.
സമാപന സമ്മേളനം കെ ദാസന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷാജി പി.സി.കെ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ പ്രേംകൃഷ്ണ, പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു , രാജേഷ് കീഴരിയൂർ, കെ.ടി. സിജേഷ്, എ.പി സുധീഷ്, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജയപ്രസാദ്, അനീഷ് കെ.പി, അഭിജിത്ത്. സി, ഷിബിൻ. പി. കെ എന്നിവർ നേതൃത്വം നൽകി.
