KOYILANDY DIARY.COM

The Perfect News Portal

കാൻസർ നിർണയ ക്യാമ്പ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:നടേരി പാലിയേറ്റീവ് കെയർ സൊസൈറ്റി മലബാർ കാൻസർ സെന്റർ തലശ്ശേരിയുമായി സഹകരിച്ച് നടത്തിയ കാൻസർ നിർണയ ക്യാമ്പ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എം.ചന്ദ്രൻ സംഭാവന നൽകിയ വാട്ടർബഡ് എം.എൽ.എ. ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ലാലിഷ പുതുക്കുടി,എൻ.എസ്.സീന,കെ.ലത എന്നിവർ സംസാരിച്ചു.എം.രവീന്ദ്രൻ സ്വാഗതവും എ.ഷിനോജൻ നന്ദിയും പറഞ്ഞു.

cancer2

 

Share news