KOYILANDY DIARY.COM

The Perfect News Portal

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ജാമ്യം

പാ​റ്റ്ന: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ത​ട​വി​ല്‍ ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വും ബി​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം. അ​ഞ്ച് ആ​ഴ്ചത്തെ ജാ​മ്യ​മാ​ണ് പാ​റ്റ്ന ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജ​യി​ലി​ല്‍ ക​ഴി​യ​വേ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്നു ലാ​ലു റാ​ഞ്ചി രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യു​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

നാ​ല് കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സു​ക​ളി​ലാ​ണ് ലാ​ലു കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 2013ല്‍ ​ആ​ദ്യ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ലാ​ലു​വി​ന് അ​ഞ്ചു വ​ര്‍​ഷം ത​ട​വും പി​ഴ​യും കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ട് മാ​സം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച ലാ​ലു​വി​ന് സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

ര​ണ്ടാം കേ​സി​ല്‍ മൂ​ന്ന​ര​വ​ര്‍​ഷ​വും ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. 1991-1994 കാ​ല​യ​ള​വി​ല്‍ വ്യാ​ജ ബി​ല്ലു​ക​ള്‍ ന​ല്‍​കി ഡി​യോ​ഹ​ര്‍ ട്ര​ഷ​റി​യി​ല്‍ നി​ന്നും 89 ല​ക്ഷം രൂ​പ പി​ന്‍​വ​ലി​ച്ച കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

Advertisements

മൂ​ന്നാം കേ​സി​ല്‍ അ​ഞ്ചു​വ​ര്‍​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചു. 1991-92 കാ​ല​ത്ത് ചാ​യ്ബ​സ ട്ര​ഷ​റി​യി​ല്‍ നി​ന്ന് വ്യാ​ജ​ര​ഖ​ക​ള്‍ ച​മ​ച്ച്‌ 33.67 കോ​ടി രൂ​പ പി​ന്‍​വ​ലി​ച്ചെ​ന്നാ​ണ് കേ​സ്. 7.10ല​ക്ഷം രൂ​പ മാ​ത്രം പി​ന്‍​വ​ലി​ക്കാ​നാ​യി​രു​ന്നു അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്.

നാ​ല​മ​ത്തെ കേ​സി​ല്‍ 14 വ​ര്‍​ഷം ത​ട​വും 60 ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ച്ചി​രു​ന്നു. ഡും​ക ട്ര​ഷ​റി​യി​ല്‍​നി​ന്നും വ്യാ​ജ ബി​ല്ലു​ക​ള്‍ ന​ല്‍​കി 3.13 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ശി​ക്ഷ

Share news

Leave a Reply

Your email address will not be published. Required fields are marked *