കാറ്റും പേമാരിയും കൊയിലാണ്ടിയെ 16 മണിക്കൂർ ദുരിതത്തിലാക്കി

കൊയിലാണ്ടി: വ്യാഴാഴ്ച പുലർച്ചെ ആഞ്ഞുവീശിയ ശക്തമായ കാറ്റിനെ തുടർന്ന് കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം മുടങ്ങിയത് ജനത്തെ ദുരിതത്തിലാക്കി. കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും.വ്യാഴാഴ്ച പുലർച്ചെയാണ് ശക്തമായ കാറ്റൊ ടൊപ്പം മഴയും പെയ്തത് ശക്തമായ ചൂടിനിടയിൽ മഴ ലഭിച്ചത് ആശ്വാസമായെങ്കിലും കാറ്റിൽ വൈദ്യുതി വിതരണം താറുമാറായി. ഇതോടെ കറന്റില്ലാതെ 16 മണിക്കൂർ ജനം വലയുകയായിരുന്നു.
പ്രധാന ലൈനുകളിൽ വൃക്ഷങ്ങൾ കടപുഴകി വീണതാണ് വൈദ്യുതി വിതരണം തടസ്സപ്പെടാനിടയായത്.
വ്യാപാരികളാണ് ഏറെയും ബുദ്ധിമുട്ടിയത് പുലർച്ചെ 5 മണിയോടെയാണ് വൈദ്യുതി നിലച്ചത്. രാത്രി 8.30. ഓടെയാണ് വൈദ്യുതി ബന്ധം ഭാഗികമായാണ് പുനസ്ഥാപിക്കാനായത്. ശക്തമായ കാറ്റിൽ വൃക്ഷങ്ങൾ കടപുഴകി വീണത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പ്രധാന ലൈനുകളിലാണ് വൃക്ഷങ്ങൾ വീണത്.

എന്നാൽ കൊയിലാണ്ടി നഗരത്തിലെക്ക് കെ.എസ്.ഇ.ബി.വിചാരിച്ചാൽ സപ്ലൈ പെട്ടെന്ന് തന്നെ കൊടുക്കാൻ സാധിക്കുമായിരുന്നു. എന്നാണ് വ്യാപാരികൾ പറയുന്നത്. വൈദ്യുതി നിലച്ചതോടെ മൊബൈൽ ഫോണുകളും നിശ്ചലമായി ഈ അടുത്ത കാലത്തൊന്നും ഇത്രയും ദീർഘ സമയം വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നില്ല.’ ഫ്ലോർമില്ലുകൾ, ജ്യൂസു കടകൾ, ഫോട്ടോ സ്റ്റാറ്റ് കടകൾ, ടെയ്ലർ ഷോപ്പുകൾ, ഫലവ്യഞ്ജന ഷോപ്പുകൾ, ഹോട്ടലുകൾ എന്നീ സ്ഥാപനങ്ങളിലാണ് ഏറെയും പ്രയാസമനുഭവിച്ചത്.

