കാറിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു
കോഴിക്കോട്: അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ എതിര്‍ദിശയില്‍നിന്നു വന്ന കാറിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി കാരാടി കണ്ണന്‍ കുന്നുമ്മല്‍ അനൂപ്‌ലാലിന്റെ മകന്‍ കൃഷ്ണ. കെ ലാല്‍ (ആറ്) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനൂപ് ലാലിനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മുക്കം- മണാശ്ശേരിയിലെ സര്‍വീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. മുക്കം ഭാഗത്തു നിന്ന് കോഴിക്കോട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറില്‍ എതിര്‍ദിശയില്‍വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനൂപ് ലാലിന്റെ അമ്മയെ സന്ദര്‍ശിച്ചശേഷം ഭക്ഷണംകഴിക്കാന്‍ കളന്‍തോടിലേക്ക് പോകവെയായിരുന്നു അപകടം.

താമരശ്ശേരി ജി.യു.പി. സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ് കൃഷ്ണ കെ.ലാല്‍. സ്കൂളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം അമ്മ അഖിലയുടെ ബാലുശ്ശേരിയിലെ വീട്ടില്‍ സംസ്കരിച്ചു. അമ്മ: അഖില. സഹോദരി: അനര്‍ഘ. താമരശ്ശേരിയിലെ ഇലക്‌ട്രോണിക്‌ഷോപ്പില്‍ ജീവനക്കാരനാണ് പരിക്കേറ്റ അനൂപ് ലാല്‍.

