കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം; ആനുകൂല്യം കൈപ്പറ്റരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊടുവള്ളി മണ്ഡലത്തില്‍ കാരാട്ട് റസാഖിന്റെ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതിനല്‍കി.
വോട്ടെടുപ്പില്‍ പങ്കെടുക്കരുത് എന്നും , ആനുകൂല്യം കൈപ്പറ്റരുത് എന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് മാരായ സഞ്ജയ് കിഷന് കൗള്‍, ഇന്ദിര ബാനെര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

എതിര്‍സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Advertisements

