കാരന്തൂര്‍ മര്‍കസില്‍ വ്യാപാരികളുടെ സമ്മേളനം സംഘടിപ്പിച്ചു

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസില്‍ വ്യാപാരികളുടെ മഹാ സമ്മേളനം സംഘടിപ്പിച്ചു. മര്‍കസിനു കീഴിലെ വ്യാപാരി വ്യാവസായികളുടെ കൂട്ടായ്മയായ മര്‍ച്ചന്റ്സ് ചേംബര്‍ ഇന്റര്‍നാഷനലിന് കീഴില്‍ സംഘടിപ്പിച്ച നാലാമത് വ്യാപാരി സമ്മേളനത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിച്ചു.
സമ്മേളനം കെ.ആര്‍.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ളിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് വൈസ് പ്രസിഡന്റ് കെ.കെ. അഹ്മദ്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മര്‍ച്ചന്റ്സ് ചേംബര്‍ ഇന്റര്‍ നാഷണല്‍ പ്രസിഡന്റ് സി.പി. മൂസ ഹാജി അപ്പോളോ അദ്ധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ.ഡോ. അബ്ദുസ്സലാം, ഹാപ്പി ഗ്രൂപ്പ് ചെയര്‍മാന്‍ എം. ഖാലിദ്, വിക്ടറി സിദ്ധിഖ് ഹാജി കോവൂര്‍ എന്നിവര്‍ സംസാരിച്ചു. അമീര്‍ ഹസന്‍ സ്വാഗതവും, ടി.കെ.അതിയ്യത്ത് നന്ദിയും പറഞ്ഞു.

