കള്ളകേസ്: സപ്ലൈ ഓഫീസിലേക്ക് 12ന് മാർച്ചും ധർണ്ണയും

കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കൊയിലാണ്ടി താലൂക്ക് ജനറൽ സെക്രട്ടറിക്കും എതിരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പേരാമ്പ്ര റേഷനിങ് ഇൻസ്പെക്ടർ രമേശൻ കള്ളകേസ് കൊടുത്തതിൽ പ്രതിക്ഷേധിച്ച് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12ന് ബുധനാഴ്ച രാവിലെ11 മണിക്ക് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് വിവരം ഓൾ കേരള റീട്ടയിൽ റേഷൻഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി വി. എം. ബഷീർ, അഡ്വ.സതീഷ് കുമാർ, നടേരി ഭാസ്ക്കരൻ എന്നിവർ പറഞ്ഞു.

