KOYILANDY DIARY.COM

The Perfect News Portal

കളരിപയറ്റ് അവതരിപ്പിക്കാന്‍ മുകുന്ദന്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കടത്തനാട് കളരി സംഘം തഞ്ചാവൂരിലേക്ക് പുറപ്പെട്ടു

നാദാപുരം: തഞ്ചാവൂരില്‍ നടക്കുന്ന ചിലങ്കൈനാദം നാഷണല്‍ ക്രാഫ്റ്റ് മേള 2017 ല്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ കളരിപയറ്റ് അവതരിപ്പിക്കാന്‍ മുകുന്ദന്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള പുറമേരി കടത്തനാട് കളരി സംഘം പുറപ്പെട്ടു. ആറു ദിവസങ്ങളിലായി തഞ്ചാവൂരില്‍ നടക്കുന്ന മേളയില്‍ മുകുന്ദന്‍ ഗുരുക്കളോടൊപ്പം പി.പി.ബിനിഷ, ഇ.മനോജ്, പി.വിജയന്‍, എന്‍.കെ.സുധീര്‍ബാബു, കെ.പവിത്രന്‍, എം.വിനീഷ്, പൊന്നു വളയം, എം.ലിംന, സി.എസ്.ഹരിചന്ദന, വി.പി.സയന, വി.പി.സജീവന്‍, വി.പി.സായന്ത്, ആര്‍.വി.ബിജു, ഒ.പി.ബാബുരാജ് എന്നിവരടങ്ങുന്ന സംഘമാണ് കളരിപ്പയറ്റ് അവതരിപ്പിക്കുന്നത്.

ഇതിനു മുമ്പ് 2009, 2014, 2016 വര്‍ഷങ്ങളില്‍ നടന്ന മേളകളില്‍ മുകുന്ദന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 2016ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന രാഷ്ട്രീയ സംസ്കൃതി മഹോത്സവത്തില്‍ ഇന്ത്യന്‍ പ്രസിഡന്‍റിന് മുമ്പിലും ഈ സംഘം കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള നേഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ന്യൂഡല്‍ഹി, നോര്‍ത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍ തഞ്ചാവൂര്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഉദയ്പൂര്‍, സൗത്ത് സെന്‍ട്രല്‍ സോണ്‍ നാഗപൂര്‍ എന്നിവയുടെ ക്ഷണപ്രകാരം രാജ്യത്തെ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ കളരിപ്പയറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുകുന്ദന്‍ ഗുരുക്കള്‍ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *