കര്‍ഷതൊഴിലാളി ജോലിക്കിടെ സൂര്യതാപമേറ്റ് മരിച്ചു

പേരാമ്പ്ര: കര്‍ഷതൊഴിലാളി ജോലിക്കിടെ സൂര്യതാപമേറ്റ് മരിച്ചു. കൂരാച്ചുണ്ട് പൂവത്താം കുന്നില്‍ തൊഴിലാളി സൂര്യതാപമേറ്റ് മരിച്ചു. കണ്ടോത്ത് കണ്ടി ഗോപാലന്‍ ( 60 ) നാണ് വെള്ളിയാഴ്ച ഉച്ചക്ക് സൂര്യതാപമേറ്റ് മരിച്ചത്.
നാടന്‍ ജോലിയിലേര്‍പ്പെട്ട ഗോപാലന് ജോലിക്കിടെ അസ്വസ്തത അനുഭവപ്പെടുകയും ഉടനെ കൂരാച്ചുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കൂരാച്ചുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം ചെവ്വാഴ്ച്ച ഉച്ചയോടെ വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ ജാനു. മക്കള്‍ : റീജ, റീന, ശ്രീജേഷ്, റനീഷ്. മരുമക്കള്‍ : ലാല്‍കുമാര്‍(അത്തോളി), മധു(പൂവത്താംകുന്ന്), ജിഷ്ണ(എകരൂല്‍),രമിഷ(തലയാട്).

