കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നന്നമ്പ്ര സ്വദേശികളായ ദമ്പതികള്‍ മരിച്ചു

തിരൂരങ്ങാടി: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നന്നമ്പ്ര സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തുംക്കുര് ജില്ലയിലെ ചിക്നായക് ഹള്ളിയില്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറഞ്ഞാണ് അപകടമുണ്ടായത്. തിരുരങ്ങാടി ചെറുമുക്ക് ജീലാനി നഗറിലെ കാഞ്ഞീരത്തൊടി അബ്ദുസമ്മദ് ( 62 ) ഭാര്യ കാവുങ്ങല്‍ സഫിയ ( 55 ) എന്നിവരാണ് മരിച്ചത്.
മരിച്ച അബ്ദുസമ്മദിന്റെ സഹോദരന് മുഹമ്മദ് കുട്ടി ( 55 ) ഭാര്യ ശരീഫ ( 48 )അബ്ദുസമ്മദിന്റെ മകന് സക്കരിയ ( 25) എന്നിവരെ പരിക്കുകളൊടെ തുംക്കുര് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വയാഴാഴ്ച ചെറുമുക്കില്‍ നിന്നും കര്‍ണാടകയിലെ യാദിഗിരി എന്ന സ്ഥലത്തേ ബാക്കറി കാണുവാനായി ഇവര്‍ അഞ്ചു പേരും പോയതായിരുന്നു.

ചൊവ്വാഴ്ച രാവിലെ യാഗിരിയില് നിന്നും ചെറുമുക്കിലെക്ക് മടങ്ങവെ മൈസൂരിന്റെയും തുംക്കൂറിന്റെയും ഇടയിലെ ചിക്നായക് ഹള്ളി എന്ന സ്ഥലത്ത് വെച്ച് ഉച്ചയോടെ ഒരു മണിക്ക് കാറിന്റെ ടയര്‍ പൊട്ടുകയായിരുന്നു. അബ്ദുള്‍ സമദിന്റെയും സഫിയയുടെയും മൃതദേഹം ചിക്നായക് ഹള്ളി ഗവണ്മെന്റ് ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മക്കള്‍ : റഫീഖ്, യഹ്യ,സക്കരിയ, സൈഫുന്നീസ, അസ്മാബി. മരുമക്കള്‍: സാഹിന( വെങ്ങര), ഫാത്തിമ (ചെമ്മാട്).

