കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട: ശബരിമല കാനന തീര്‍ത്ഥാടന പാതയിലെ കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി നിരോഷ് കുമാര്‍ (30) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി ഒന്നരയ്ക്കാണ് സംഭവം നടന്നത്. പതിനാല് പേരുടെ സംഘത്തില്‍പ്പെട്ട നിരോഷ് കുമാര്‍ കൂട്ടംതെറ്റി കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍പെടുകയായിരുന്നു. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ആക്രമണത്തില്‍ ഇയാളുടെ മുഖത്തിന്റെ ഒരുവശം തകര്‍ന്നിട്ടുണ്ട്. മൃതദേഹം പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

