കപ്പ കൃഷിയുമായി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ കുട്ടിക്കർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത് കൽപക സങ്കര ഇനത്തിൽപ്പെട്ട കപ്പ കൃഷിക്ക് തുടക്കമായി. അഞ്ച് മാസo കൊണ്ട് വിളവെടുക്കാൻ കഴിയുന്ന കൽപക ഇനത്തിൽപെട്ട കപ്പ തണ്ടുകൾ സീഡ് അംഗങ്ങൾ ശേഖരിച്ച് മുളപ്പിച്ച് ശാസ്ത്രീയമായ രീതിയിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്.
മൂടാടി കൃഷിഓഫീസർ കെ.വി.നൗഷാദ് കപ്പത്തണ്ട് നട്ടു കൊണ്ട് കൃഷിക്ക് തുടക്കം കുറിച്ചു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. സീഡ് കാർഷിക ക്ലബ്ബ് ലീഡർ എ.എസ്.മാനസ്, സ്കൂൾ ലീഡർ ഹൈഫ ഖദീജ, കെ.പി.പ്രഭാകരൻ, ഒ.രാഘവൻ,കെ.സുജില, വി.എം.സജിത, സി.ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
