KOYILANDY DIARY.COM

The Perfect News Portal

കനിമൊഴിയുടെ വിദ്യാഭ്യാസ ചിലവുകള്‍ കമല്‍ഹാസ്സന്‍ ഏറ്റെടുത്തു

എംബിബിഎസ് പഠനത്തിന് പണം കണ്ടെത്താന്‍ പാടത്ത് പണിയെടുക്കുന്ന 21 വയസ്സുകാരി കനിമൊഴിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സാമ്ബത്തികമായി ഏറെ കഷ്ടപ്പെടുന്ന കനിമൊഴിയ്ക്ക് നിരവധി ഇടങ്ങളില്‍ നിന്ന് അഭിനന്ദനങ്ങളും സഹായ വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. ഇപ്പോള്‍ നടന്‍ കമല്‍ഹാസ്സന്‍ കനിമൊഴിയുടെ വിദ്യാഭ്യാസ ചിലവുകള്‍ പൂര്‍ണ്ണമായേറ്റെടുത്തിരിക്കുകയാണ്.

സിരുവചൂര്‍ ധനലക്ഷ്മി ശ്രീനിവാസന്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് കനിമൊഴി. പഠനത്തിനു പുറമേ അവധി ദിവസങ്ങളില്‍ ഫീസ് തുക കണ്ടെത്താന്‍ കനി പാടത്ത് പണിക്കിറങ്ങുകയും ചെയ്യും. ഇതറിഞ്ഞതോടെ തന്റെ സഹോദരന്‍ ചന്ദ്രഹാസന്റെ പേരിലുള്ള ട്രസ്റ്റ് വഴി പെണ്‍കുട്ടിയുടെ പൂര്‍ണ്ണ പഠനചിലവ് കമല്‍ ഏറ്റെടുക്കുകയായിരുന്നു.

‘പെരംബാലൂര്‍ സ്വദേശിനിയായ കനിമൊഴി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനായി കാഷ്വല്‍ ലേബറര്‍ ആയി ജോലി ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെട്ടു. അണ്ണന്‍ ചന്ദ്രഹാസന്‍ ട്രസ്റ്റ് വഴി അവരുടെ പഠന ചിലവുകളെല്ലാം ഏറ്റെടുക്കുകയാണ്. 2019 ഫെബ്രുവരി വരെയുള്ള അവരുടെ എംബിബിഎസ് പഠനം, പിന്നീടുള്ള ഉന്നത പഠനം, സ്‌കില്‍ ഡെവലപ്മെന്റ് എന്നിവയ്ക്കുള്ള ചിലവും ട്രസ്റ്റ് ഏറ്റെടുക്കും’ ട്രസ്റ്റിന്റെ കുറിപ്പില്‍ കമല്‍ ഹാസ്സന്‍ പറഞ്ഞു. കനിമൊഴിയേയും കുടുംബത്തെയും കണ്ട അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *