കനത്ത മഴയില്‍ വീട് തകര്‍ന്നു

പേരാമ്പ്ര: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീട് തകര്‍ന്നു. കൂത്താളി ഗ്രാമപഞ്ചായത്തിലെ ഊരാഞ്ഞിമ്മല്‍ അമൃത കൃപയില്‍ ശാരദയുടെ വീടിന്റെ മേല്‍ക്കൂരയും ചുവരുകളും നിലം പതിച്ചു. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയും അടുക്കള ഭാഗത്തെ ചുമരും പൂര്‍ണമായും മറ്റിടങ്ങളില്‍ ഭാഗികമായും തകര്‍ന്നു. അര്‍ദ്ധ രാത്രിയിലാണ് സംഭവം. ആളപായമില്ല .മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
