കനത്ത കാറ്റിലും മഴയിലും വന്‍നാശനഷ്ടം

കുറ്റ്യാടി: ഇന്നലെ രാത്രി ഒന്‍പത് മണിയോടുകൂടി ആഞ്ഞടിച്ച കാറ്റിലും മഴയിലും കനത്ത ഇടിമിന്നലിലും കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. തെങ്ങ്, കവുങ്ങ്, വാഴ, മാവ്, പ്ലാവ്, പാലമരം, കുളിര് മാവ് തുടങ്ങിയ നിരവധി മരങ്ങള്‍ ശക്തമായ ചുഴലിക്കാറ്റില്‍ പെട്ട് ചുഴറ്റി എറിയപ്പെടുകയായിയുന്നു. മിക്കവീടുകളുടേയും മേല്കൂരകളില് കാറ്റില്‍ വീണത് ബലമുള്ള മരങ്ങളായിയുന്നു.
മരുതോങ്കര പഞ്ചായത്തിലെ മുണ്ടകുറ്റി അയ്യപ്പഭജനമഠത്തിന്റെ മേല്കൂരയും ചുറ്റുമതിലും ആഞ്ഞടിച്ച കാറ്റില്‍ പാലമരം പൊട്ടിവീണു തകരുകയായിരുന്നു. കാപ്പി പറമ്ബത്ത് അശോക്കന്റ ഉമ്മറത്തിന്റെ വലത് വശത്തെ തൂണിന്ന് സമീപത്തെ തറ ഇടിമിന്നലില്‍ തകരുകയും.ടൈലുകള്‍ പൊട്ടി തകര്‍ന്നു. കരിങ്കല്‍ തറയ്ക്ക് കേടുപാടുകള്‍ സംഭവിക്കു കയും ചെയ്തു.വെള്ളോറയില്‍ സതീശന്റെ വീടിനോട് ചേര്ന്നമുന്വശത്തെ വലിയ കുളിര് മാവ് പൊട്ടിവീണു. അടുക്കത്തെ കുനിയില്‍ കുമാരന്റെ വീടിന്റെ അടുക്കള ഭഗത്തെ ഞാലിയും സിമന്റ് തൂണും മരം പൊട്ടിവീണ് ഭാഗികമായി തകര്‍ന്നു. നരയന്‍ങ്കോട് കുഞ്ഞബ്ദുള്ളയുടെ ഓട് പാകിയ മേല്കൂരയില് ശക്തമായ കാറ്റിന് പരിസരത്തെ പ്ലാവില്‍ നിന്നും ചക്കകള്‍ കൊഴിഞ്ഞു വീണു ഓടുകള്‍ പൊട്ടി വീട്ടിന്ന് അകത്തേയ്ക്ക് വീഴുകയായിരുന്നു.

അടുക്കത്തെ തെയ്യമ്ബാടി അമ്മദിന്റെ നൂറോളം വാഴകള്‍, തെങ്ങ്, പ്ലാവ്, കമുങ്ങ് മറ്റു കൃഷി വിളകളും കാറ്റില്‍ നിലംപൊത്തി,പുല്ലോംവയില് ദിവാകരന്റെ തെങ്ങ് , കവുങ്ങ്, നിരവധി വാഴകളും കാറ്റില്‍ നശിച്ചു. അടുക്കത്ത് വാഴയില്‍ ഹമീദിന്റെ വീടിന്റെ സണ്‍ഷൈഡും, ചുറ്റുമതിലും മരം പൊടി വീണു തകര്‍ന്നു. പശുക്കടവ് പ്ലാകൂട്ടത്തില്‍ പുഷ്പാകരന്റെ മേല്കൂരയിലെ ആസ്പ്പറ്റ് ഹൗസ് ഷീറ്റിന്ന് കേടുപാടുകള്‍ സംഭവിച്ചു. പൂല്ലോംവയലില് ബാബ കുറുപ്പിന്റെ അമ്ബതോളം നേന്ദ്ര വാഴകള്‍ കാറ്റില്‍ നിലംപൊത്തി. ചാല മണ്ണില്‍ അബ്ദുള്‍ ഗഫൂറിന്റെ മാവ്, കവുങ്ങ്, തേക്ക്തുടങ്ങിയവൃക്ഷങ്ങളും കാറ്റില്‍ നശിച്ചു.കല്ലുങ്കല്‍ ഷാജഹാന്റെ വീടിനോട് ചേര്‍ന്ന അടുക്കള ഞാലിയില്‍ മരം വീണു സാരമായ കേടുപാടുകള്‍ സംഭവിച്ചു.

കിളയില്‍ മനോജന്, രാജന് എന്നിവരുടേയും കാര്‍ഷീക വിളകളും കാറ്റില്‍ നശിച്ചു.കാവിലുംപാറ പഞ്ചായത്തിലെ തോട്ടക്കാട് സന്തോഷ് കാഞ്ഞിരക്കാട്ടില്‍, വി.പി.നാണു തോട്ടക്കാട്, കല്യാണി തോട്ടക്കാട് എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയില്‍ മരങ്ങള്‍ പൊട്ടിവീണു സാരമായ കേടുപാടുകള്‍ സംഭവിച്ചു.കാവിലുംപാറ പഞ്ചായത്തിലെ ഓടങ്കാട്ടുമ്മല്‍ അ റോട്ടി പറമ്ബത്ത് ഹമീദിന്റെ വീടിന്റെ വൈദ്യുതീകരിച്ച ഭാഗങ്ങള്‍ ഇടിമിന്നലില്‍ കത്തി നശിച്ചു.കാറ്റിലും മഴയിലും മലയോര പ്രദേശങ്ങളിലെ വൈദ്യുതി സംവിധാനം പൂര്‍ണമായും താറുമാറായി,

കാവിലുംപാറ പഞ്ചായത്തില്‍ പ്രസിഡണ്ട് അന്നമ്മ ജോര്‍ജ്, പഞ്ചായത്ത് അംഗം കെ .ടി സുരേഷ്, എന്നിവരും വില്ലേജ് ഓഫീസ് അധികാരികളും സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
