കണ്ണൂര്‍ കോര്പറേഷന്: ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്കി

കണ്ണൂര്‍ : കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്, വെള്ളോറ രാജന്, തൈക്കണ്ടി മുരളീധരന്, എം പി ഭാസ്കരന് എന്നിവര്‍ ചേര്‍ന്ന് വരണാധികാരിയായ കലക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്.
എല്‍ഡിഎഫ് പക്ഷത്തെ 26 പേരും ഒപ്പു വച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ ഭാഗമായിനിന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം കരസ്ഥമാക്കിയ പി കെ രാഗേഷ്, തത്വദീക്ഷയില്ലാതെ മറുകണ്ടം ചാടിയതോടെയാണ് കഴിഞ്ഞദിവസം മേയര്‍ക്കെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയം പാസായത്. രാഷ്ട്രീയ വഞ്ചന കാട്ടിയ രാഗേഷ് രാജിവയ്ക്കണമെന്ന് സിപിഐ എം, എല്‍ഡിഎഫ് നേതാക്കള്‍ അന്നു തന്നെ ആവശ്യപ്പെട്ടിരുന്നു.

