കടലില്‍ കുടുങ്ങിയ നാല്‍പ്പത് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: യന്ത്രത്തകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ വള്ളത്തിലെ നാല്‍പ്പത് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ മീന്‍പിടിക്കാന്‍ പോയ സെന്റര്‍ എന്ന ഇന്‍ബോര്‍ഡ് എന്ജിന്വള്ളത്തിലെ മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
ചെറിയ മങ്ങാട് പുതിയ പുരയില്‍ ജയശീലന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഗിയര്‍ തകരാറിലായതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കടലിലേക്ക് തിരിച്ച മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വള്ളവും അതിലെ തൊഴിലാളികളെയും കരയ്ക്കെത്തിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സി.പി.ഒ.മാരായ എം.ടി. രതീഷ് ബാബു, സുജിത്, റെസ്ക്യൂ ഗാര്‍ഡുമാരായ ശ്യാമപ്രസാദ്, സുധീഷ് എന്നിവര്‍ നേതൃത്വം നല്കി.

