ഓട്ടോ തൊഴിലാളികൾ നടത്തുന്ന പ്രചാരണ ജാഥയ്‌ക്ക് തുടക്കം
കോഴിക്കോട്: ഓട്ടോ തൊഴിലാളികൾ നടത്തുന്ന പ്രചാരണ ജാഥയ്‌ക്ക് തുടക്കം. വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ തൊഴിലാളികൾ ഒമ്പതിന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിൻ്റെ പ്രചാരണാർഥമുള്ള ജാഥയ്‌ക്ക് തുടക്കം. ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ പാളയത്ത് സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ജാഥ ലീഡർ ഹേമന്തിന് പതാക നൽകി ഉദ്ഘാടനം ചെയ്‌തു.

ഓട്ടോ-–ടാക്സി ചാർജ് വർധിപ്പിക്കുക, നഗരത്തിലെ ഓട്ടോ തൊഴിലാളികൾക്ക് പൊലീസ് ഐഡി കാർഡ് നടപ്പാക്കുക, ഒരാൾക്ക് ഒരു സിസി പെർമിറ്റ് എന്ന ആർടിഎ നിർദേശം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച് നടത്തുന്നത്. യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ മമ്മു, കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പ്രമോദ് , മുഷ്താഖ് എന്നിവർ സംസാരിച്ചു. പ്രതിഫലം വാങ്ങാതെ കോവിഡ് രോഗികളെ നിത്യേനെ ആശുപ ത്രിയിൽ എത്തിച്ച യൂണിയൻ പ്രവർത്തകനായ ഫിറോസ് കോട്ടൂളിയെ ആദരിച്ചു.


പി. പി. ഉമ്മർ അധ്യക്ഷനായി. ജാഥ വൈസ് ക്യാപ്റ്റൻ സി പി മജീദ്, മാനേജർ ആസിഫലി, ഫൈസൽ മെഡിക്കൽ കോളേജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ റെയിൽവേ സ്റ്റേഷൻ, കല്ലായി, പന്നിയങ്കര, മാങ്കാവ്, കോട്ടൂളി, കാരപ്പറമ്പ്, കെഎസ്‌ആർടിസി എന്നിവിടങ്ങളിൽ പര്യടനം നടത്തി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ജാഥ ശനിയാഴ്‌ച മലാപ്പറമ്പിൽ നിന്ന് ആരംഭിച്ച് കിണാശേരി സമാപിക്കും.


