ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അറസ്റ്റില്‍

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അറസ്റ്റില്‍. ചെമ്മരത്തൂര്‍ അനമനാരി ഹൗസില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (40) പിടികൂടിയത്.
കോഴിക്കോട് പുതുപ്പണം പാലയാട് നടയിലെ ഓട്ടോ ഡ്രൈവര്‍ ഒ.പി. ശ്രീജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബര്‍ 28നാണ് സംഭവം. ഓട്ടോ വിളിച്ചവരും ബൈക്കില്‍ പിന്തുടര്ന്നവരും ചേര്‍ന്ന് ശ്രീജേഷിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്ബ് വടികൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം സംഘം വാള് കൊണ്ട് ശ്രീജേഷിനെ വെട്ടുകയായിരുന്നു.

ഇയാളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തു. പത്ത് പേരാണ് ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരു ന്നതെന്നും മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

