ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപം ഓട്ടോയും, ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. ചൊവ്വാഴ്ച രാത്രി 9 മണിയോട് കൂടിയായിരുന്നു സംഭവം. നിർത്തിയിട്ട കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ കൊയിലാണ്ടി ഭാഗത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ജീപ്പ് അമിതവേഗതയിൽ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
കൊല്ലം മുചുകുന്ന് സ്വദേശിയുടേതാണ് ഓട്ടോറിക്ഷ. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡ് സൈഡിലുളള കടയുടെ തറയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ഡ്രൈവറേയും, യാത്രക്കാരേയും പുറത്തെടുത്ത് താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡ്രൈവറുടെ പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ ബേബി മോമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. പരിക്കേറ്റ മറ്റ് 2 യാത്രക്കാരെ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമായ ജീപ്പ് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

