KOYILANDY DIARY.COM

The Perfect News Portal

ഒഴിവു സമയങ്ങളില്‍ റെയില്‍വേയുടെ സൗജന്യ വൈഫൈ ഉപയോഗിച്ച്‌ പഠനം. പോര്‍ട്ടറുടെ സിവില്‍ സര്‍വ്വീസിലേക്കുള്ള യാത്ര ഇങ്ങനെ

കൊച്ചി: പകല്‍ യാത്രക്കാരുടെ ബാഗും. ചരക്കു സാധനങ്ങളും ചുമക്കുക. ഒഴിവു സമയങ്ങളില്‍ റെയില്‍വേയുടെ സൗജന്യ വൈഫൈ ഉപയോഗിച്ച്‌ പഠനം. പോര്‍ട്ടറുടെ സിവില്‍ സര്‍വ്വീസിലേക്കുള്ള യാത്ര ഇങ്ങനെ.

പത്രങ്ങളിലും വാരികകളിലും വരുന്ന സിവില്‍ സര്‍വ്വീസ് നേടിയ വ്യക്തികളുടെ കഥകള്‍ മാത്രമാണ് പലര്‍ക്കും കണ്ടു പരിചയം. സിവില്‍ സര്‍വ്വീസ് സംബന്ധമായ പുസ്തകങ്ങളും വിജ്ഞാന ശ്രോതസ്സുകളും പഠിച്ച്‌ വിജയം കൊയ്തവരായിരിക്കും ഇതില്‍ പലരും.

എന്നാല്‍ പകല്‍ മുഴുവന്‍ പണിയെടുത്തും കിട്ടുന്ന ഒഴിവു സമയങ്ങളില്‍ റെയില്‍വേയുടെ സൗജന്യ വൈഫൈയുടെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു സിവില്‍ സര്‍വീസ് പഠനവും. ശ്രീനാഥ് 5 വര്‍ഷമായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായി ജോലി ചെയ്യുകയാണ്.

Advertisements

സ്‌കൂളില്‍ നിന്നും ഒരിക്കല്‍ പുറത്താക്കപ്പെട്ട ഈ യുവാവിന് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് സഹായകമായത് മൊബൈല്‍ ഫോണാണ്. വിശ്രമമില്ലാതെ യാത്രക്കാരുടെ ലഗ്ഗേജുകള്‍ ചുമക്കുമ്ബോളും തന്റെ സാങ്കേതിക അധ്യാപകനായ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ശ്രീനാഥ് പഠനം തുടര്‍ന്നത്.

2016ലെ സര്‍ക്കാര്‍ പദ്ധതിയനുസരിച്ച്‌ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ അനുവദിച്ചിട്ടണ്ട്. ഇതിന് മുമ്ബ് മൂന്ന് തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിട്ടുണ്ട്.

എന്നാല്‍ ഇത്തവണ വൈഫൈയുടെ സഹായത്തോടെ നോട്‌സുകളും ക്ലാസുകളും മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഹെഡ്‌സെറ്റ് ഉപയോഗിച്ച്‌ കേട്ടാണ് പഠനം നടത്തിയത്. ലഗ്ഗേജുകള്‍ എടുത്തു കൊണ്ടു പോകുമ്ബോളും എന്റെ മനസ്സ് നോട്‌സുകളിലാണ്. മനസ്സില്‍ വച്ചു തന്നെ അവ സംഗ്രഹിച്ചെടുക്കും.

ശ്രീനാഥ് പറയുന്നത് വൈഫൈ പോലുള്ള സംവിധാനങ്ങള്‍ വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. സംപിള്‍ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, പ്രാക്ടിക്കല്‍ ഉപകരണങ്ങള്‍ എടുക്കാനും വൈഫൈ സഹായികരമാണ്. കൂലിയായി പണിയെടുക്കുമ്ബോളും ഞാന്‍ പഠിക്കുമായിരുന്നു. കാരണം വീട്ടിലെ സാഹചര്യ അങ്ങനെയാണ്- ശ്രീനാഥ് പറഞ്ഞു.

ആഗ്രഹമുണ്ടായാല്‍ അതിന് വേണ്ടി പ്രയത്‌നിക്കാനുള്ള ദൃഡനിശ്ചയം ഉണ്ടെങ്കില്‍ ഏതു സ്വപ്നവും സാധ്യമാണെന്നാണ് ശ്രീനാഥിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അതിന് മാര്‍ഗ്ഗവും സാഹചര്യവും ഒരിക്കലും തടസ്സമല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *