ഒറ്റശേഖരമംഗലത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം: ഒറ്റശേഖരമംഗലത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി. ഒറ്റശേഖരമംഗലം ഇടവാല്‍ കുളത്തൂര്‍ക്കോണം കുളത്തുംകര വീട്ടില്‍ അരുണിനാണ് (27) ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് നാലംഗ സംഘം ട്യൂബ്ലൈറ്റും മാരകായുധങ്ങളുമായി എത്തി വീട്ടിനുള്ളിലുണ്ടായിരുന്ന അരുണിനെ വെട്ടിയും ട്യൂബ് ലൈറ്റിനടിച്ചും മാരകമായി പരിക്കേല്‍പ്പിച്ചത്.
ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വെള്ളിയാഴ്ചയാണ് അരുണിന്റെ സഹോദരി ശ്രീകല കാന്‍സര്‍ ബാധിതയായി മരിച്ചത്. മരണാനന്തര ചടങ്ങ് കഴിഞ്ഞപ്പോള്‍ സഹോദരിക്ക് മികച്ച ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് അരുണ്‍ സഹോദരീ ഭര്‍ത്താവ് വര്‍ണനെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ വര്‍ണനും ബന്ധുക്കളും കടുത്ത ദേഷ്യത്തിലായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ആര്യങ്കോട് പൊലീസ് പറയുന്നു. വര്‍ണന്‍ നിയോഗിച്ച ആളുകളാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനായ അരുണ്‍ മുരുകന്റെയും ഇന്ദിരയുടെയും മകനാണ്. സഹോദരന്‍: ഉണ്ണി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നെയ്യാറ്റിന്‍കര ഡിവൈ. എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
