KOYILANDY DIARY.COM

The Perfect News Portal

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ അക്രമിച്ച്‌ കീഴ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു

കോലഞ്ചേരി: കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ അക്രമിച്ച്‌ കീഴ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. തിരുട്ടു ഗ്രാമക്കാരായ മോഷ്ടാക്കളെയാണ് സംശയം. മലയിടം തുരുത്ത് ചുള്ളിയാട് വല്‍സ പൗലോസിനെ (60)യാണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടെ വീടിന്റെ പിന്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ രണ്ട് തമിഴ് സംസാരിക്കുന്ന മോഷ്ടാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച്‌ കവര്‍ച്ച നടത്തിയത്.

കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയും ദേഹത്തുണ്ടായിരുന്ന 5 പവന്റെ മാലയും 4 പവന്‍ വരുന്ന വളയും കവര്‍ന്നു. പിന്‍വാതില്‍ തകര്‍ത്ത് കയറിയ മോഷ്ടാക്കള്‍ കിടപ്പു മുറിയുടെ വാതിലും തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.

 ഉറക്കത്തിലായിരുന്ന വല്‍സയെ കട്ടിലില്‍ നിന്നും തള്ളി താഴെയിട്ട ശേഷം ഒരാള്‍ ശരീരത്തില്‍ കയറിയിരുന്നു ക്രൂരമായി മര്‍ദ്ദിച്ചു. അടുത്തയാള്‍ തലയിണ കൊണ്ട് മുഖമമര്‍ത്തി പിടിച്ച ശേഷം അലമാരയുടെ താക്കോല്‍ ആവശ്യപ്പെട്ടു. അലമാരയില്‍ പണം കണ്ടത്തും വരെ ദേഹത്തു കയറിയിരുന്നയാള്‍ മര്‍ദ്ദനം തുടര്‍ന്നു. പണമില്ല എന്നു പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. പണം ഇരി
ക്കുന്ന സ്ഥലം പറഞ്ഞ് കൊടുക്കും വരെ മര്‍ദ്ദനം തുടര്‍ന്നു.

പണമെടുത്ത ശേഷം മാല ഊരി കൊടുക്കാന്‍ വേണ്ടി മര്‍ദ്ദിച്ചു. മാലയും വളയും കൊടുത്തപ്പോള്‍ കമ്മല്‍ ആവശ്യപ്പെട്ടു. റോള്‍ഡ് ഗോള്‍ഡ് കമ്മലാണെന്നു പറഞ്ഞപ്പോള്‍ മുഖത്തിനിടിച്ചു വീഴ്ത്തി. ഉറക്കെ കരഞ്ഞപ്പോള്‍ വല്‍സയെ ചവിട്ടി മാറ്റിയ ശേഷം മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കിടക്കക്കടിയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണെടുത്ത് അയല്‍ വാസികളെ വിളിച്ചുണര്‍ത്തി. അവരെത്തിയാണ് അവശ നിലയിലായ വല്‍സയെ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലാക്കിയത്. 15 വര്‍ഷം മുമ്പ്‌ ഇവരുടെ ഭര്‍ത്താവ് മരിച്ചു. മക്കള്‍ രണ്ട് പേരും വിദേശത്താണ്.

Advertisements

ങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *