ഒഞ്ചിയം റോഡ് വികസനം പാതിവഴിയില്‍ പിഡബ്ളൂഡി. ഓഫീസ് മാര്‍ച്ച് നടത്തി
വടകര: വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കാത്ത നടപടിക്കെതിരെ റോഡ് വികസന സമിതി നേതൃത്വത്തില്‍ വടകര പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജീനിയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത ഉദ്ഘാടനം ചെയ്തു. പി. ജയരാജന് അധ്യക്ഷതവഹിച്ചു.
ഒഞ്ചിയം ബാബു, കെ. അശോകന്, ഒഞ്ചിയം ശിവശങ്കരന്, പറമ്ബത്ത് ബാബു, കൊയിറ്റോടി ഗംഗാധരന്, മെഹറൂഫ്, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.




