ഐ.എന്‍.ടി.യു.സി.യെ ബോധപൂര്‍വം നിഷ്കാസനം ചെയ്യാനുള്ള നീക്കത്തെ ശക്തമായി നേരിടും: രാഘവന്‍

കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിസംഘടനകള്‍ക്കുമേല്‍ അനാവശ്യനിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നതായും ഇത് ദേശീയതലത്തില്‍ തൊഴിലാളിസംഘടനകളെ പ്രതിസന്ധിയിലാക്കുന്നതായും എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. നാഷണല്‍ ലൈഫ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) മേഖലാസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി.യെ ബോധപൂര്‍വം നിഷ്കാസനംചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി നേരിടുമെന്ന് രാഘവന്‍ പറഞ്ഞു. കോഴിക്കോട് ഡിവിഷന്‍ പ്രസിഡന്റ് പി.കെ. രഘുരാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.
ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് എം.രാജന്‍, അഖിലേന്ത്യാ നാഷണല്‍ ലൈഫ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ. അനന്തന്‍നായര്‍, അഖിലേന്ത്യാ ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി കെ. രാജീവ്, എം.ടി. സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം അനന്തന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ. ജയരാജ് അധ്യക്ഷതവഹിച്ചു.
ഭാരവാഹികള്‍: പി.കെ. രഘുരാജ് (പ്രസി.), ലത സി. നായര്‍, വി. ഭാഗ്യനാഥന്‍ (വൈസ് പ്രസി.), കെ.കെ. വേദപ്രകാശ് (വര്‍ക്കിങ് പ്രസി.), പി. വേണുഗോപാലന്‍ (ജന. സെക്ര.), വി.ആര്‍. നാരായണപ്രകാശ് (ട്രഷ.), സി.കെ. ജയരാജ്, കെ.എ. ലീന, ടി. മുരളീധരന്‍ (ജോ.സെക്ര.).
