KOYILANDY DIARY.COM

The Perfect News Portal

എ.സി ബാലകൃഷ്ണനെ അനുസ്മരിച്ചു

കൊയിലാണ്ടി> എൻ.സി.പി സംസ്ഥാന കമ്മറ്റി അംഗവും കൊയിലാണ്ടി നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന എ.സി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി പഴയ ബസ്സ്റ്റാന്റിൽ നടന്ന അനുസ്മരണ യോഗം നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ പി വിശ്വൻ മാസ്റ്റർ, അഡ്വ: സുനിൽ മോഹൻ, ആർ ശശി, സി സത്യചന്ദ്രൻ, പി കുഞ്ഞിരാമൻ, കെ.ടി.എം കോയ, അഖിൽ പന്തലായനി തുടങ്ങിയവർ സംസാരിച്ചു.

Share news