എ. കെ. ടി. എ. കൊല്ലം ഏരിയാ സമ്മേളനം

കൊയിലാണ്ടി : ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ കൊല്ലം ഏരിയാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. പി. കേളുക്കുട്ടി ഉദ്ഘാടനം ചെയ്തു. സി. കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി. കെ. നിഷ, പി. എം. നഫീസ, കുറൂളി വിജയൻ, ടി. പി. രവീന്ദ്രൻ, ടി. പി. ശാന്ത, സൗദാമിനി, പി. വി. ദേവി, എന്നിവർ സംസാരിച്ചു. എ. പി. ശിവാനന്ദൻ സ്വാഗതവും, ജയശ്രീ ഊരാച്ചിവീട്ടിൽ നന്ദിയും പറഞ്ഞു.
