എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച രാജസ്ഥാന് സ്വദേശികള്‍ പിടിയിലായി

കൊച്ചി: മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച രാജസ്ഥാന് സ്വദേശികള്‍ പിടിയിലായി. കൊച്ചി മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് സംഭവം. രാജസ്ഥാന് സ്വദേശികളായ ആമീന്‍, റിയാസ് ഖാന് എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
