എൽ.എസ്.എസ്. ജേതാക്കൾക്ക് അനുമോദനവും, രക്ഷാകർത്തൃ സംഗമവും

ചിങ്ങപുരം : വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എൽ.എസ്.എസ്. ജേതാക്കൾക്കും, എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിക്കും അനുമോദനവും, രക്ഷാകർത്തൃ സംഗമവും സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി. പി.ടി.എ.പ്രസിഡണ്ട് കെ.എം. ഷൈബി അധ്യക്ഷയായി. ചന്ദ്രൻ നമ്പ്യേരി മുഖ്യ പ്രഭാഷണം നടത്തി.

പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. പി.ടി.എ. ഭാരവാഹികളായി പി.കെ. തുഷാര (പ്രസിഡണ്ട്) എൻ.ടി.കെ. സീനത്ത് (സെക്രട്ടറി), എം.സി. സുനിത (എം.പി.ടി.എ. ചെയർപെഴ്സൺ) എന്നിവരെ തെരഞ്ഞെടുത്തു.


