എൻ.പി.രാധാകൃഷ്ണൻ പയ്യോളിയിൽ സന്ദർശനം നടത്തി
കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ പയ്യോളിയിൽ സന്ദർശനം നടത്തി. പയ്യോളി സൗത്തിലെ കുറിഞ്ഞി താര, കരുമുള്ളിക്കാവ്, കീഴൂർ, തച്ചൻകുന്ന്, തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമാരെ വീടുകളിൽ കണ്ടും, വ്യാപാര സ്ഥാപനങ്ങളിൽ എത്തിയും, വോട്ടഭ്യർത്ഥന നടത്തി. ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് തിക്കോടി, കൃഷ്ണഗിരിയിലും, പയ്യോളിയിലും, കൺവെൻഷനിൽ പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭയിലെ നോർത്ത് മേഖലകളിൽ കെ.റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ സങ്കടങ്ങൾ കേട്ട് മനസ്സിലാക്കി പരിഹാരങ്ങൾ കാണാമെന്നും ഉറപ്പു നൽകി. കെ.വി.സുരേഷ്, വി.കെ.ജയൻ, പ്രദീപൻ തച്ചൻകുന്ന്, ദിവാകരൻ തിക്കോടി, കെ.കെ.വൈശാഖ്, എ.വിശ്വനാഥൻ, പ്രഭാകരൻ പ്രശാന്തി, കെ.വത്സരാജ്, ബവിത്ത്, വി.കെ.രാമൻ, അഭിൻ അശോക്, സി.ടി.രാഘവൻ, വി.കെ.രാമൻ, എസ്.അതുൽ തുടങ്ങിയവർ സംബന്ധിച്ചു.


