എൻ.എസ്.എസ് വളണ്ടിയർമാർ കൃഷിയിടം സമർപ്പിച്ചു
കൊയിലാണ്ടി: ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി കോട്ടൂർ പഞ്ചായത്തിലെ വാകയാട് 12ാം വാർഡിൽ എൻ.എസ്.എസ് വളണ്ടിയർമാർ കൃഷിയോഗ്യമാക്കിയ 70 സെന്റ് കൃഷിയിടം ‘ഹരിത തീരം’ നാടിന് സമർപ്പിച്ചു. കൃഷി ഓഫീസർ മുഹമ്മദ് യാസിൻ സമർപ്പണം ഉദ്ഘാടനം ചെയ്തു. കെ.വി.സുരേഷ് കുമാർ, ഗോവിന്ദൻ കുട്ടി മാസ്റ്റർ, കെ.പി.ബാലൻ, പ്രോഗ്രാം ഓഫീസർ ഇ. മഞ്ജുഷ എന്നിവർ സംസാരിച്ചു.
