എസ്.കെ.എസ്.എസ്.എഫ്. ഉത്തരമേഖല ദ്വിദിന സന്ദേശ പ്രചാരണജാഥ തുടക്കം

നാദാപുരം: ഫെബ്രുവരി 25, 26, 27 തീയതികളില്‍ നാദാപുരത്ത് വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് ജില്ലാ സമ്മേളന ത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ഉത്തരമേഖല ദ്വിദിന സന്ദേശ പ്രചാരണജാഥ തുടങ്ങി.
എസ്.വൈ.എസ്. ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ടി.പി.സി. തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ജാഥ ശനി, ഞായര്‍ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശനം നടത്തും. പ്രചാരണയാത്രയുടെ പതാക പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ടി.പി.സി. തങ്ങള്‍ക്ക് കൈമാറി. രാവിലെ ഏഴുമണിക്ക് പക്രം തളം ചുരത്തില്നിന്നാരംഭിച്ച യാത്ര തൊട്ടില്‍പ്പാലം, തളീക്കര, കുറ്റിയാടി, കായക്കൊടി, കണ്ടോത്ത് കുനി, ഭൂമിവാതുക്കല്‍, വളയം, പാറക്കടവ്, തൂണേരി, പേരോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാദാപുരത്ത് സമാപിച്ചു.

