എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 98.95

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. 4,37,156 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 96.59 ശതമാനമായിരുന്നു വിജയം.
20,967 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടിയ (98.82) റവന്യു ജില്ല പത്തനംതിട്ടയും കുറവ് (89.65) വയനാടുമാണ്.

405 സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 1,174 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂള്‍ കോഴിക്കോട് ചാലപ്പുറം സര്‍ക്കാര്‍ ഹൈസ്കൂളാണ്. 377 വിദ്യാര്‍ഥികളാണ് ഇവിടെ വിജയിച്ചത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ സ്കൂള്‍ മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ്.

സേ പരീക്ഷ 22 മുതല്‍ 26 വരെ നടക്കും. റീ വാല്യൂവേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സിലബസ് പരിഷ്കരണത്തിനു ശേഷം ആദ്യമായി നടത്തിയ പരീക്ഷയാണിത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

