എഴുപത് സ്വാതന്ത്ര്യദിന പതിപ്പുകൾ പുറത്തിറക്കി വന്മുകം-എളമ്പിലാട് MLP സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ വാർഷിക ദിനത്തിൽ എഴുപത് സ്വാതന്ത്ര്യ ദിന പതിപ്പുകൾ പുറത്തിറക്കി. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ വി. എം. മോഹൻദാസ് പതിപ്പുകളുടെ പ്രകാശന കർമ്മം നിർവഹിച്ച് സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു
മികച്ച രീതിയിൽ പതിപ്പ് തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ വി.വി.സുരേഷ് സമ്മാനദാനം നടത്തി. . കൊയിലാണ്ടി എ.എസ്.ഐ. ജയദാസൻ, പ്രധാനാധ്യാപിക എസ് ടി. കെ. സീനത്ത്, സ്കൂൾ ലീഡർ ദിയലിനീഷ്, വീക്കുറ്റിയിൽ രവി, കെ.വിജയരാഘവൻ, കെ.സുജില, പി. എസ് ശ്രീല, ബിനിശ്രീ, സി. ഖൈറുന്നിസാബി എന്നിവർ പ്രസംഗിച്ചു.
Attachments area
