എന്‍.ഡി.എ. സ്ഥാനാര്‍ഥി രജിനേഷ് ബാബു കടലോര മേഖലയില്‍ പര്യടനം നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു കടലോര മേഖലയില്‍ പര്യടനം നടത്തി. നിര്‍മാണം നിലച്ചുകിടക്കുന്ന കൊയിലാണ്ടി ഹാര്‍ബര്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി വി.കെ. ജയന്, സദാനന്ദന് ഏഴുകുടിക്കല്‍, വി. പ്രഹ്ളാദന്, പി.പി. അനില്‍ കുമാര്‍, കെ.ഷിജു, പി.പി. രമേശന്, പി.പി. സന്തോഷ് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
