എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന് കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: ജോലി സമയം 9 മുതല്‍ 4 വരെയാക്കുക, കൂലി 500 രൂപയാക്കി വര്‍ധിപ്പിക്കുക, വര്‍ഷത്തില്‍ 200 ദിവസം തൊഴില്‍ ലഭ്യമാക്കുക, ക്ഷേമനിധി അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പരിഷ്ക്കരിക്കുക, മേറ്റ് മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കൂലി കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേയ്ക്ക് എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.
തുടര്‍ന്ന് നടത്തിയ ധര്‍ണ പി.വിശ്വന് ഉദ്ഘാടനം ചെയ്തു. എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന് ഏരിയാ സിക്രട്ടറി കെ രവീന്ദ്രന്, സി.പ്രഭാകരന്, വി സുന്ദരന്‍, സതീഷ് ചന്ദ്രന് ,സി ടി. ബിന്ദു എന്നിവര്‍ സംസാരിച്ചു.
