എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന് കൊയിലാണ്ടി ഏരിയാ സമ്മേളനം

കൊയിലാണ്ടി : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം 9മണി മുതല്‍ 4 വരെയാക്കണമെന്നും കൂലി 500 രൂപയാക്കി വര്ദ്ധിപ്പണമെന്നും എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന് കൊയിലാണ്ടി ഏരിയാ സമ്മേളനം
സര്‍ക്കാറിനോടാവശ്യപ്പെട്ടു. ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വി. ശുശീല അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി സി. പ്രഭാകരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റി അംഗം എം. ലക്ഷ്മി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ടി. ഗോപാലന്, പി.സി. സതീഷ് ചന്ദ്രന്, ടി.വി. ഗിരിജ, വി. സുന്ദരന്‍, എ. സോമശേഖരന്‍, സതി കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സി.ടി. ബിന്ദു(പ്രസിഡണ്ട്), കെ. രവീന്ദ്രന്(സെക്രട്ടറി), സി. പ്രഭാകരന്(ഖജാ.) എന്നിവരെ തെരഞ്ഞെടുത്തു.

