എണ്ണ കള്ളക്കടത്ത് നടത്തിയതിന് വിദേശ ടാങ്കര്‍ പിടികൂടിയതായി ഇറാന്‍

മനാമ> അറേബ്യന്‍ ഗള്‍ഫില്‍ എണ്ണ കള്ളക്കടത്ത് നടത്തിയതിന് വിദേശ ടാങ്കര്‍ പിടികൂടിയതായി ഇറാന്‍. ലരാക് ദ്വീപില്‍നിന്നും പത്ത് ലക്ഷം ലിറ്റര്‍ ഇന്ധനം കള്ളക്കടത്ത് നടത്തിയെന്ന കുറ്റത്തിന് ഞായറാഴ്ചയാണ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചു.
അപല്‍ സന്ദേശം പുറപ്പെടുവിച്ചതിനെതുടര്‍ന്ന് തീരത്തേക്ക് കെട്ടിവെലിച്ചു കൊണ്ടുപോയ കപ്പല്‍ തന്നെയാണിതെന്നും അധികൃതര്‍ സ്ഥീരീകരിച്ചു. എണ്ണ കള്ളക്കടത്ത് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതെന്നും അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ കടലിടിക്കിനു സമീപംവെച്ച് ഷിപ്പ് ട്രാക്കിംഗ് മാപ്പില്‍ നിന്നും എണ്ണ ടാങ്കര്‍ എംടി റിഹാ ദുരൂഹ സഹാചര്യത്തില്‍ അപ്രത്യക്ഷമായിരുന്നു. കപ്പലില്‍ 25 ജീവനക്കാര്‍ ഉണ്ടായിരുന്നു. ടാങ്കര്‍ ഇറാന്‍ പിടികൂടി കൊണ്ടു പോകുകയാണോ അതോ രക്ഷപ്പെടുത്തി കൊണ്ടുപോകുകയാണോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കെയാണ് ഇറാന്‍ പുതിയവെളിപ്പെടുത്തല്‍ നടത്തിയത്.

എന്നാല്‍, അപല്‍ സന്ദേശം പുറപ്പെടുവിച്ച കപ്പലിനെ തങ്ങളുടെ സമുദ്ര ഭാഗത്തേക്ക് കെട്ടിവലിച്ചുകൊണ്ടു വരികയായിരുന്നുവെന്ന് ഇറാന്‍ നാവിക സേന അറിയിച്ചു. ഏതാണ് കപ്പല്‍ എന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. അറേബ്യന്‍ ഗള്‍ഫില്‍ നിന്ന് മറ്റ് കപ്പലുകള്‍ ഒന്നും പിടികൂടിയിട്ടില്ല. കപ്പലിന് അടിയന്തിര അറ്റകുറ്റപണി ആവശ്യമായതിനാലാണ് അവര്‍ ആപല്‍ സന്ദേശം പുറപ്പെടുവിച്ചതെന്നും ഇറാന്‍ അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ടാങ്കര്‍ കാണാതായത്. യുഎഇയിലെ കെആര്‍ബി പെട്രോചെം എന്ന കമ്ബനി ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.

