എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തകര്‍ക്കാന്‍ ദിലീപ് ശ്രമിക്കുന്നു: ലിബര്‍ട്ടി ബഷീര്‍
തലശേരി : കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതു നടന്‍ ദിലീപ് ആണെന്ന് ലിബര്‍ട്ടി ബഷീര്‍. തിയറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തിടുക്കമെന്നും ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ പറഞ്ഞു. ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തിയറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
കേരളത്തിലെ സിനിമാപ്രതിസന്ധി സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. മലയാള ചിത്രം പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് സിദ്ദിഖ്, ഇന്നസെന്റ്, അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ മറുപടി പറയണം.