എം.സി.വി.ഭട്ടതിരിപ്പാടിന്റെ 11-ാം ചരമ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക പ്രസിഡണ്ട് അഡ്വ. എം.സി.വി.ഭട്ടതിരിപ്പാടിന്റെ
11-ാം ചരമ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ജില്ല സിക്രട്ടറി കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.പ്രഭാകരൻ അധ്യക്ഷനായി.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി ജെറിയാട്രിക് വാർഡ് അനുവദിക്കണമെന്നും വയോജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.സുകുമാരൻ, എ.കെ.ദാമോദരൻ നായർ, വി.എം.രാഘവൻ, കെ.രാജലക്ഷ്മി അമ്മ,എം.ചന്തുക്കുട്ടി, പ്രേമസുധ സംസാരിച്ചു.

