ജനതാദൾ (എസ്) നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഇരിക്കൂർ: ജനതാദൾ (എസ്) പെരുമണ്ണ് വാർഡ് കമ്മിറ്റി നേതൃത്വത്തിൽ ുന്നത വിജയികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പടിയൂർ പഞ്ചായത്തിലെ യുവ കർഷകൻ പ്രകാശൻ പി യെയും, എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയുമാണ് അനുമോദിച്ചത്. യുവ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് പി. പി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനതാദൾ (എസ്) കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ. അശോകൻ അദ്ധ്യക്ഷതവഹിച്ചു. ജനതാദൾ (എസ്) മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് എ.കെ. ദീലീപ് കുമാർ , സി പ്രസന്ന, പ്രകാശൻ പി , നവീൻ പി.കെ. എന്നിവർ സംസാരിച്ചു.

