‘ഉജ്ജ്വലം’ 2022 അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കൊയിലാണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് ‘ഉജ്ജ്വലം’ 2022 നഗരസഭാ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. പ്രജിഷ അധ്യക്ഷത വഹിച്ചു. തുടർന്ന് ജെപീസ് എം.ഡി ഡോ. ജിപിൻ ലാൽ നയിച്ച കരിയർ ഗൈഡൻസ് ക്ലാസ് നടന്നു.

പി ടി എ പ്രസിഡണ്ട് രാധാകൃഷ്ണൻ, പ്രിൻസിപ്പൽ എ.പി. പ്രബീത് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുപ്രിയ, അൻസാർ കൊല്ലം, സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ലിഗേഷ് എന്നിവർ സംസാരിച്ചു. സമ്പൂർണ്ണ എ പ്ലസ് നേടിയ 84 കുട്ടികളും 9 എ പ്ലസ് നേടിയ 20 കുട്ടികളും പുരസ്കാരം ഏറ്റുവാങ്ങി.


